സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Crime India News

ചെന്നൈ : സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന ദീക്ഷിത്താണ് ദാരുണമായി മരിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്.

വാനിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തുകയും ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയുടെ മേൽ വണ്ടി കയറുകയും മരണപ്പെടുകയുമായിരുന്നു.