എബിഎ ഉപേക്ഷിച്ച് ചായക്കട: ഇപ്പോള്‍ കോടീശ്വരന്‍

Keralam News

ഒരു ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു ദിവസം ആരംഭിക്കുന്നത് ഒരു ചായയില്‍ നിന്നാണ്. ചായകൊണ്ട് കോടീശ്വരനായ വ്യക്തിയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രഫുല്‍ ബില്ലോര്‍. നാല് വര്‍ഷം മുമ്പാണ് അമഹമ്മദാബാദില്‍ നിന്നും എംബിഎ പഠനം നിര്‍ത്തിയത്. പിന്നീട് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണ് ചായക്കച്ചവടം തുടങ്ങുന്നത്.

പിന്നീട് ചായവാല എന്ന പേരില്‍ ഒരു ചായക്കട തുടങ്ങി. അച്ഛന്റെ കയ്യില്‍ നിന്നും 800 രൂപ വാങ്ങി അഹമ്മദാബാദ് ഐഐഎംന്റെ പരിസരത്താണ് ചായക്കടതുടങ്ങിയ ചായക്കടയില്‍ നിന്നും ആദ്യ ദിവസത്തെ വരുമാനം 150 രൂപയാണ്. അഹമ്മദാബാദില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചായക്കടക്കാരന്‍ പ്രഫുല്‍ ബില്ലോര്‍ ആയിരുന്നു.

ഇപ്പോള്‍ 300 സ്‌ക്വയര്‍ഫീറ്റ് റെസ്റ്റേറന്റിന് ഉടമയാണ്. ബെിഎ ചായാവാല എന്നാണ് റസ്റ്റോറന്റിന് നല്‍കിയിരിക്കുന്ന പേര്. 2019-20 കോടിരൂപയുടെ വില്‍പ്പനയാണ് ചായവാലയില്‍ നടന്നത്. തന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യാക്കാരനും ചായയുടെ രുചി അറിയിക്കുക എന്നാണ് .