സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

Health International News Pravasi

കുവൈത്ത് സിറ്റി: കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 28 വരെയാണ് അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസം മാത്രം 1482 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകള്‍ 4,20,796 ആയി.