സം​സ്ഥാ​ന​ത്ത് തുടർച്ചയായ ആറാം ദിവസവും റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി

Keralam News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം തുടർച്ചയായ ആറാം ദിവസവും മുടങ്ങി. സെ​ര്‍​വ​ര്‍ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്നു റേ​ഷ​ന്‍​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെയാണ് തുടരെ റേ​ഷ​ന്‍ വി​ത​ര​ണം മുടങ്ങിയത്.

ബി​പി​എ​ല്‍, എ​.എ.​വൈ. വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്രം ന​ല്‍​കു​ന്ന സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം പൂർണ്ണമായി മുടങ്ങിയിരിക്കുകയാണ്. പ​ക​രം മറ്റൊരു വി​ത​ര​ണ സം​വി​ധാനം ഒ​രു​ക്കി​യി​ട്ടുമില്ല. ഇ-​പോ​സ് മെ​ഷീ​ന്‍ ത​ക​രാ​ര്‍ ഇ​നി​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാണ് നിലവിലുള്ളത്.

സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തയ്യാറാകുന്നില്ലെന്ന വ്യാപക വിമർശനമാണ് ഉയരുന്നത്.