വിവാഹ ശേഷം ആംബുലന്‍സില്‍ വധൂവരന്മാര്‍ വീട്ടിലേക്കു സൈറന്‍ മുഴക്കി യാത്ര ചെയ്ത സംഭവം ; ആംബുലന്‍സ് ഉടമയ്ക്കും ഡൈവര്‍ക്കുമെതിരെ കേസ്

Crime Local News

കായംകുളം : കറ്റാനത്തു നടന്ന വിവാഹ ശേഷം വധുവരന്മാര്‍ ആഘോഷ പൂര്‍വം ആംബുലന്‍സില്‍ വരന്‍റെ വീട്ടിലേക്കു യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം മാവേലിക്കര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർ ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് നൂറനാട് പോലീസിനു കൈമാറി. വണ്ടിയുടെ ഉടമയ്ക്കും ഡ്രൈവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറ്റാനം വെട്ടിക്കോട് സ്വദേശി മനു വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചല്‍ ആംബുലന്‍സാണ് വിവാഹ യാത്രയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍, അത്യാഹിത സര്‍വീസിന് ഉപയോഗിക്കുന്ന ആംബുലന്‍സ് വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ആശുപത്രി ജീവനക്കാരനായതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് കല്യാണ യാത്ര സംബന്ധിച്ചു വരന്‍റെ വിശദീകരണം.