മുഖ്യലക്ഷണം പറയും പൂജാരിയായി ഒളിവു ജീവിതം: ഒടുവിൽ സൂരജ് കുട്ടൻ അറസ്റ്റ്

Keralam News

കൊല്ലങ്കോട്: 2011 ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ തൃശ്ശൂർ സ്വദേശി സൂരജ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് പലയിടത്തായി ഭാവനഭേദനവും അന്തർ സംസ്ഥാന വാഹന മോഷണം തുടങ്ങി ഒരുപാട് കേസുകളിൽ പ്രതിയാണ് ഇയാൾ. ആലത്തൂർ, കൊഴിഞ്ഞാമ്പാറ പുതുനഗരം സ്റ്റേഷനുകളിൽ പ്രതിക്ക് വാറന്റുകളുണ്ട്.

കൊല്ലങ്കോട് പോലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയതിനു ശേഷം കോടതി പിടികിട്ടാപ്പുള്ളിയായി പ്രതിയെ പ്രഖ്യാപിച്ചിരുന്നു. പിടിയിലായ സൂരജ് കുപ്രസിദ്ധ മോഷ്ടാവ് പുല്ലൂർ ബെന്നിയുടെ കൂട്ടാളി കൂടിയാണ്. മുഖ്യലക്ഷണം, അത്ഭുത സിദ്ധി യന്ത്രങ്ങൾ, കൈനോട്ടം എന്നൊക്കെ പറഞ്ഞു പണം തട്ടുനിന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് കുട്ടൻ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.