രാജ്യസഭാ സീറ്റുകളിൽ ഒഴിവ്; അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്

India News

നിലവിൽ ഒഴിഞ്ഞു കിടക്കുന്ന ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം നാലിന് നടത്താന്‍ തീരുമാനമായി. ഇതിനു മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സെപ്തംബര്‍ 22 വരെ സമ്മർപ്പിക്കാനാവും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ പുറപ്പെടുവിച്ചത്.

തമിഴ്‌നാട്ടിൽ രണ്ട് രാജ്യസഭാ സീറ്റും, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുമാണ് ഒഴിഞ്ഞു കിടക്കുന്നത്. രാജ്യസഭാംഗങ്ങൾ രാജി വെച്ച സാഹചര്യത്തിലാണ് അസം, മധ്യപ്രദേശ്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒഴിവു വന്നത്. രാജ്യസഭാ അംഗമായിരുന്ന രാജീവ് ശങ്കര്‍റാവു മരണപ്പെട്ടതിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ ഒരു ഒഴിവുണ്ടായത്. ഇതോടൊപ്പം പുതുച്ചേരിയിലെ കാലാവധി പൂർത്തിയാക്കിയ ഒരു സീറ്റിലേക്കും നാലാം തീയ്യതി തെരഞ്ഞെടുപ്പ് നടത്തും. ഇവിടത്തെ എന്‍ ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധിയാണ് ഒക്ടോബര്‍ ആറിന് അവസാനിക്കുന്നത്.