കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ശബരിമലയിൽ 154.5 കോടിയുടെ വരുമാനം

India News

ശബരിമല : കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തിൽ വർധനയാണ് ഉണ്ടായത്. പൊലീസ് നൽകുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേർ ദർശനം നടത്തി. ഇക്കാരണത്താൽ തന്നെ കൊവിഡ് തരംഗം ആഞ്ഞുവീശിയ 2020 ലേക്കാൾ വരുമാനത്തിലും വർധന സംഭവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 154 .5 കോടിയാണ് ഇത്തവണത്തെ വരുമാനം .