രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്; ടിപിആര്‍ 15.88%

Health India News

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് . 627 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണനിരക്ക് 3,47,443 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 21,05,611 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 12 ശതമാനം കുറവാണ് ഇപ്പോൾ കേസുകളില്‍ ഉണ്ടായിട്ടുള്ളത്.