സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Keralam News

തിരുവനന്തപുരം : മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദവും തെക്കന്‍ കര്‍ണാടകത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലും സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലാണ് മഴ കനക്കുക.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, ആനയിറങ്ങല്‍, പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. കക്കി ആനത്തോട്, പമ്പ എന്നീ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂരിലെ ഷോളയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്