പെരിന്തല്‍മണ്ണ അല്‍സലാമാ കണ്ണാശുപത്രിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് തുടങ്ങി

Health Local News

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അല്‍സലാമാ കണ്ണാശുപത്രിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ആരംഭിച്ചു. പെരിന്തല്‍മണ്ണ മര്‍ച്ചന്റ് അസോസിയേഷനും അല്‍സലാമ കണ്ണാശുപത്രിയും ചേര്‍ന്ന് വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് ക്യാമ്പ് ആരംഭിച്ചത്. ഇന്നു മുതല്‍ 25വരെ സല്‍സലാമ കണ്ണാശുപത്രിയില്‍വെച്ചുതന്നെയാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പില്‍ പരിശോധന തികച്ചും സൗജന്യമാണ്. തുടര്‍ ചികിത്സക്കു അസോസിയേഷന്‍ അംഗങ്ങള്‍ക്ക് 20ശതമാനം ഇളവ് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡും നല്‍കും.
ചടങ്ങിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
പ്രിവിലേജ് കാര്‍ഡ് വിതരണം അല്‍സലാമ മാനേജിംഗ് ഡയറക്ടര്‍ നസീര്‍ വലിയ പീടിയേക്കല്‍ നിര്‍വ്വഹിച്ചു.

ക്യാമ്പ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. മൂസു അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ പ്രസിഡന്റ് യൂസുഫ് രാമപുരം, മര്‍ച്ചന്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.അബ്ദുല്‍ ലത്തീഫ്, അല്‍സലാമ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് കിഴിശ്ശേരി, ചടങ്ങില്‍വെച്ച് താമരത്ത് ഹംസുവിനെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ നൗഷാദ് ആദരിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.പി.മുഹമ്മദ് ഇഖ്ബകാല്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ മര്‍ച്ചന്റ് സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍, യൂത്ത്‌വിംഗ്, വനിതാ വിംഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.