കരിപ്പൂരിൽ ട്രിമ്മറിനകത്ത് സ്വർണ്ണക്കടത്ത്

Breaking Crime Local News

മലപ്പുറം : കരിപ്പൂർ വിാനത്താവളത്തിൽ ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് കണ്ടെത്തി. മസ്കറ്റ് വഴി ജിദ്ദയിൽ നിന്നും സലാം എയർഫ്ലൈറ്റ് നമ്പർ OV773 ഇൽ
വന്ന യാത്രക്കാരനായ മുഹമ്മദ് മുഷീറുൽ (28), എന്ന ആളിൽ നിന്ന്
ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന 2 സ്വർണ്ണ കഷണങ്ങൾ ആണ് കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു സംഭവത്തിൽ ദുബായ്ൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിചേർന്ന ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E474 ന്റെ സീറ്റ്‌പോക്കറ്റിൽ നിന്നും ഉപേക്ഷിച്ച നിലയിൽ ആകെ 943 ഗ്രാം തൂക്കം വരുന്ന 2 പാക്കറ്റ് സ്വർണമിശ്രിതവും കസ്റ്റoസ് കണ്ടെടുത്തു. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റoസ് ആരംഭിച്ചു.