സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്നലെ സ്വർണ്ണവില കൂടിയിരുന്നെങ്കിലും ഇന്ന് കുറയുകയായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 4 ദിവസവും സ്വർണ വില താഴേക്ക് പോയെങ്കിലും ഒറ്റദിവസത്തെ വർധന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു.

ഇന്ന് ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4795 രൂപയും ഒരു പവൻ സ്വർണത്തിന് വില 38360 രൂപയുമാണ്.18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ ഗ്രാമിന് കുറഞ്ഞ് 3960 രൂപയായി.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ് ഇന്നത്തെയും വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 72 രൂപയാണ് ഇന്നത്തെ വില.