കാനഡയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

Local News Pravasi

കോട്ടയം: കാനഡയിൽ കാറിടിച്ച് പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു. കാനഡയിൽ ഡോക്ടറായ കരൂർ മാര്യപ്പുറം സ്വദേശി അനിൽ ചാക്കോയുടെ ഭാര്യയായ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലാണ് വാഹനാപകടമുണ്ടായത്. സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്.
കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ്പ. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.