തിയറ്ററുകള്‍ തുറക്കുമ്പോള്‍ ‘എല്ലാം ശരിയാകും’

Entertainment Keralam News

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ പ്രദര്‍ശന ചിത്രമായി ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകും തിയറ്ററുകളിലെത്തും. രജിഷ വിജയന്‍ നായികയായി എത്തും. സെപതംബര്‍ 17 ചിത്രം റിലീസിനെത്തും എന്നാണ് പ്രഖ്യാപനം. ജൂണ്‍ നാലിന് റിലീസിനെത്തേണ്ട സിനിമ കോവിഡ് സാഹചര്യത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.

ജിബു സംവിധാനം ചെയ്യുന്ന സിനിമയില്‍ സിദ്ദിഖ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇടതുപക്ഷക്കാരനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് എല്ലാം ശരിയാകും. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി, രജിഷ വിജയന്‍ നായികാ നായികനായി എത്തുന്ന സിനിമയാണ് എല്ലാം ശരിയാകും.