50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് എ.ബി സാബു കോണ്‍ഗ്രസില്‍ നിന്നും സി.പി.എംലേക്ക്

Keralam News Politics

50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് എബി സാബു കോണ്‍ഗ്രസില്‍ നിന്നും സി.പി.എംലേക്ക്. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന എ.ബി സാബു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. സി.പി.എം ലേക്ക് മാറാനാണ് പുതിയ തീരുമാനം

ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്ന രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് എബി സാബുവിന്റെ രാജി. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിന് മാന്യത ഉണ്ടായിരുന്നെന്നും എ.ബി സാബു കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറവാണ് രാജിക്ക് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് രാഷ്രീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി സി.പി.എം ല്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.