വയറ്റിലെ മുഴ നീക്കം ചെയ്തു. പിന്നാലെ സംഭവിച്ചത്‌

Local News

മലപ്പുറം: വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിന് ഓപ്പറേഷന്‍ നടത്തിയതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരണപ്പെട്ടു. വര്‍ഷങ്ങളായി ചങ്ങരംകുളത്ത് ഭക്ഷണശാലകള്‍ നടത്തിയിരുന്ന പള്ളത്ത് അച്ചുണ്ണിയുടെ മകന്‍ അനി എന്ന ദിവാകരന്‍(52)ആണ് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിന് ചൊവ്വാഴ്ചയാണ് ദിവാകരനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് ..ബുധനാഴ്ച ഉച്ചയോടെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു..ശസ്ത്രക്രിയക്ക് ശേഷം ദിവാകരന്‍ ബന്ധുക്കളോട് സംസാരിച്ചിരുന്നതായി പറയുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ദിവാകരന്‍ മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.