അരലക്ഷത്തിൽ താഴ്ന്ന് രാജ്യത്തെ ദിവസേനയുള്ള കോവിഡ് കേസുകൾ

Health India News

അരലക്ഷത്തിൽ താഴ്ന്ന് രാജ്യത്തെ ദിവസേനയുള്ള കോവിഡ് കേസുകൾ. 42,640 കോവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. 3.21 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1167 കോവിഡ് മരണങ്ങൾ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 91 ദിവസത്തിനിടെ വളരെ കുറഞ്ഞ നിരക്കാണ് ഇന്ന്. 2,99,77,861 ആയി മൊത്തത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. മൊത്തം 3,89,302 മരണവും.

കേരളമുൾപ്പടെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിൽ താഴെയാണ് കോവിഡ്. ഒരു ലക്ഷത്തിനുമേലെ രോഗികളുള്ളത് മഹാരാഷ്ട്രയിലും കർണാടകയിലുമാണ്.ആശ്വാസകരമായ ഒന്നാണ് രോഗമുക്തി വർധിച്ചതും ടിപിആർ കുറഞ്ഞതും. ഭാരത് ബയോടെക് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഡിസിജിഐക്ക് നൽകി. കൊവാക്‌സിന്റെ ഇപ്പോഴത്തെ കാത്തിരിപ്പ് അന്താരാഷട്ര അംഗീകാരം കിട്ടുന്നതിനാണ്. കൊവാക്‌സിന്റെ നിർമാതാക്കൾ പറയുന്നത് 80 ശതമാനത്തോളം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട് മൂന്നാംഘട്ട പരീക്ഷണത്തിലൂടെ എന്നാണ്.