ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

Breaking Crime Keralam News

കോഴിക്കോട് ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് പിടിയിലായത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതി ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും ബാലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവ ശേഷം സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി പിന്നീട് ഹാജരാക്കിയിരുന്നു.