സാരി വിപ്ലവത്തില്‍ പ്രചാരണ ബോര്‍ഡുകള്‍. ഇത് കോഡൂര്‍ ജനകീയ സാംസ്‌കാരിക സമിതിയുടെ മാതൃക..

Entertainment Local News

മലപ്പുറം: ഉപയോഗിച്ച് ഒഴിവാക്കിയ സാരികള്‍ പ്രചാരണ ബോര്‍ഡുകളായി. കോഡൂര്‍ ജനകീയ സാംസ്‌കാരിക സമിതി ജനുവരിയില്‍ വലിയാട് സംഘടിപ്പിക്കുന്ന കലാലെ 2024 ന്റെ പ്രചാരണ ബോര്‍ഡുകളാണ് വീടുകളില്‍ നിന്ന് ശേഖരിച്ച പഴയ സാരികള്‍ ഉപയോഗിച്ച് തയ്യറാക്കിയത്. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടു കൂടിയാണ് വ്യത്യസ്ത ആശയവുമായി കലാലെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. പാട്ടുപാടിയും ചിത്രം വരച്ചും ക്യാംപ് വരാനിരിക്കുന്ന ഉത്സവത്തിന്റെ നേര്‍ കാഴ്ച്ചയായി . ചെമ്മങ്കടവില്‍ നടന്ന പരിപാടി ചിത്രകാരന്‍ പി വി നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ മനോജ് പൂളക്കല്‍, സുബീഷ് കൃഷ്ണ, മുരളി മോഹന്‍, രമേഷ് മറ്റത്തുര്‍, ശില്‍പി ബാബു നേതൃത്വം നല്‍കി. കലാലെ ഡയറക്ടര്‍ സി ഇല്യാസ്, വര്‍ക്കിംഗ് ചെയര്‍മാന്‍ ബാബു മഠത്തില്‍, കണ്‍വീനര്‍ പി സുധീന്ദ്രന്‍, പി കെ മനോജ്, പാലോളി ഹംസ, കാക്ക ഉമ്മര്‍, ബാബു കോഡൂര്‍, വിനോദ് ഒറ്റത്തറ, അനില്‍ കുറുപ്പന്‍ , സമീര്‍ കല്ലായി പങ്കെടുത്തു.