തീയേറ്ററുകളിൽ പോയി സിനിമ കാണുന്നത് മിസ് ചെയ്യുന്നു: റിമ കല്ലിങ്കൽ

Entertainment Keralam News

മലയാളികളുടെ പ്രിയങ്കരിയായ നടിയും നർത്തകികൂടിയുമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തന്റെ നിലപാടുകളും അഭിപ്രായങ്ങളും പറഞ്ഞു രംഗത്ത് വരാറുള്ള നടികൂടിയാണ് റിമ. ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് നടി ബിഹൈൻഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലെ വാക്കുകളാണ്.

എക്സൈറ്റഡ് ആയാണ് റിമ അഭിമുഖത്തിൽ സംസാരിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി തിയേറ്ററുകളിൽ പോയി സിനിമകൾ കാണുന്നത് ഇല്ലാതാക്കിയതിനെ കുറിച്ചായിരുന്നു റിമ സംസാരിച്ചിരുന്നത്. താൻ ഒരിക്കലും ഇത്ര മിസ് ചെയ്യുമെന്ന് കരുതിയില്ലെന്നും ഇപ്പോൾ കയ്യിന്നു പോയിയെന്നുമാണ് റിമ പറയുന്നത്.

പിവിആർ ന്റെ മുന്നിൽ എത്തുമ്പോൾ വല്ലാത്ത വിഷമമാണ്. തിയേറ്ററുകളിൽ പോയി സിനിമകാണുന്നത് വേറൊരു അനുഭവമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് റിമ പറഞ്ഞത്. തീയേറ്ററുകൾ പോകുമ്പോൾ ഡ്രസ്സ് ചെയ്യുന്നത് വണ്ടി ഓടിക്കുന്നത് ക്യൂവിൽ നിന്ന് ടിക്കറ്റും പോപ്പ്കോണും വാങ്ങി സീറ്റ്പിടിച്ച് കൊമെടി പരസ്യങ്ങൾ കണ്ടു സിനിമ കാണുക എന്നത് ഒരു പ്രത്യേകമായ പേർസണൽ എക്സ്പീരിയൻസ് ആണെന്നും അത് ഒടിടി യിൽ ലഭിക്കുകയില്ല. ആരെങ്കിലും കടന്നു വന്നാൽ പോസ് ചെയ്യേണ്ടി വരും ഒടിടിയിൽ.

എന്നാൽ തീയേറ്ററിലാണേൽ അങ്ങനൊന്നും വരുന്നില്ല അതുകൊണ്ടുതന്നെ ആ ഒരു എക്സ്പീരിയൻസ് തിരികെ വേണമെന്നുമാണ് റിമയുടെ വാക്കുകൾ. പക്ഷെ ഒടിടി സിനിമാപ്രേക്ഷകർക്ക് വലിയൊരു സൗകര്യമാണ് ഒരുക്കുന്നതെന്നും അതിന്റെ ഭാഗമായതിൽ സന്തോഷിക്കുന്നുണ്ടെന്നും റിമ വ്യക്തമാക്കി.