കിണറിൽ വീണ പശുക്കിടാവിനു രക്ഷകരായി മലപ്പുറം അഗ്നി രക്ഷാസേന

Local News

മലപ്പുറം: മലപ്പുറം കോഡൂർ മുണ്ടക്കോടിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ പശുകുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാ സേന.തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആണ് സംഭവം.മുണ്ടക്കോട് സ്വദേശി വാരിക്കോടൻ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള 6 മാസം പ്രായമായ പശുക്കിടാവാണ്‌ കിണറ്റിൽ വീണത്.സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ആൾമറ ഇല്ലാത്ത കിണറിൽ പശുക്കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തു എത്തിയ മുണ്ടുപറമ്പ് അഗ്നി രക്ഷാ നിലയത്തിലെ സേന അംഗം കെ സുധീഷ് സേഫ്റ്റി ഹാർനെസ്സും റോപ്പും ഉപയോഗിച്ച് കിണറിൽ ഇറങ്ങി പശുകുട്ടിയെ ബെൽറ്റ്‌ ധരിപ്പിച്ചു മറ്റു സേന അംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി.കിണറിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടായതിനാൽ പശുവിനു കാര്യമായി പരിക്കുകൾ ഇല്ല.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി ജാബിർ ,കെപി ഷാജു,ആർ ശ്രീജിത്ത്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സി രജീഷ്, ഹോം ഗാർഡ് ബൈജു തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു