ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ബാധ്യത: രമേശ് ചെന്നിത്തല

Keralam News

കാരന്തൂർ: കലുശിതമായ സാഹചര്യത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ബാധ്യതയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാമിഅ മർകസ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശൈഖ് സായിദ് പീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാധാനപരമായ സഹവർത്തിത്വവും സ്നേഹവുമാണ് നമ്മെ ഒരുമിപ്പിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം മത നിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലയെന്ന് ഓർമ്മപ്പെടുത്തി. ഇന്ത്യ ഏറെ കാലം ഭരിച്ച മുഗൾ രാജാക്കന്മാർ മുസ്ലിങ്ങളായിട്ട് കൂടി ഈ രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിച്ചിട്ടില്ല. സ്നേഹവും ത്യാഗവും പ്രോൽസാഹിപ്പിച്ച ഇസ്ലാമിന്റെ വിശ്വസമാധാന സന്ദേശമാണ് മർകസും കാന്തപുരവും ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.