സ്വർണ കടത്ത്സംഘം തട്ടിക്കൊണ്ടു പോയ പ്രതികൾ കസ്റ്റൻസിന്റെ രേഖകൾ വ്യാജമായി ഉണ്ടാക്കി

Crime Keralam News

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്നും സ്വർണ കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഹനീഫും സഹായിയും എയർ ഇന്റലിജൻസ് ഡെപ്യുട്ടി കമ്മീഷണറുടെ ലെറ്റർ ഹെഡ്ഡും സീലും വ്യാജമായി നിർമ്മിച്ചെന്ന് പോലീസ്. ഇത്തരത്തിൽ ഏതൊക്കെ രേഖകൾ പ്രതികൾ വ്യാജമായി ഉണ്ടാക്കിയിട്ടുണ്ടെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ഇപ്പോൾ വിട്ടയച്ച ഹനീഫയെയും സഹായിയെയും വ്യാജ രേഖകൾ ഉണ്ടാക്കിയതിനാണ് പോലീസ് ഇപ്പോൾ അറസ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് 700 ഗ്രാം സ്വർണം ദുബായില്‍ നിന്നും കേരളത്തിലേക്ക് ഹനീഫ കടത്തിയിരുന്നു. ഇത് ഉടമകൾക്ക് തിരിച്ചു നൽകാത്തതിനാലാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസിന്റെ അനുമാനം.

മെയ് മാസമാണ് ഹനീഫ് സ്വർണം കടത്തിയിരുന്നത്. എന്നാൽ ഈ സ്വർണം കസ്റ്റംസ് പിടിച്ചെന്ന് പറഞ്ഞു ഉടമകൾക്ക് തിരിച്ചു കൊടുത്തിരുന്നില്ല. കസ്റ്റംസ് പിടിച്ചു എന്നതിന്റെ തെളിവിനായാണ് കസ്റ്റംസിന്‍റേ പേരില്‍ സ്ലിപ്പ് ഉണ്ടാക്കിയത്. പക്ഷെ ഈ സ്ലിപ്പ് വ്യമായി നിർമ്മിച്ചതാണെന്ന് മനസിലാക്കിയ സ്വർണക്കടത്തു സംഘം ഞായറാഴ്ച പുലർച്ചെയാണ് തട്ടിക്കൊണ്ടു പോയത്.

അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി വൈദ്യ പരിശോധന നടത്തിയിരുന്നു. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നിന്നും സാരമായ പരിക്കുകൾ ഹനീഫയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പരിശോധയ്ക്ക് ശേഷമുള്ള റിപ്പോർട്ടുകൾ പറയുന്നത്.