മെസ്സി കരഞ്ഞു; വില ഏഴു കോടി രൂപ

News Sports

എഫ്.സി ബാഴ്‌സലോണയില്‍ നിന്ന് ഈ അടുത്താണ് മെസ്സി പടിയിറങ്ങുന്നത്. വികാരനിര്‍ഭരനായാണ് മെസ്സി പടിയിറങ്ങിയത്. ഇതോടെ താരമായത് മെസ്സി കണ്ണീര്‍ തുടക്കാന്‍ ഉപയോഗിച്ച ടിഷ്യൂ പേപ്പറാണ്.

വിടവാങ്ങല്‍ പ്രസംഗത്തില്‍ മെസ്സിക്ക് കരച്ചിലടക്കാനാവാതെ വന്നപ്പോഴാണ് ഭാര്യ അന്റല്ലോണ ഒരു ടിഷ്യൂ പേപ്പര്‍ എടുത്തു നല്‍കിയത്. കണ്ണീര്‍ തുടച്ച ശേഷം മെസ്സി അതവിടെ ഉപേക്ഷിച്ചു. പത്രസമ്മേളനത്തിനു മുന്‍നിരയില്‍ ഇരുന്ന ഒരാള്‍ ഇതെടുത്ത് ലേലത്തിനു വെച്ചു. ലേലത്തിനു വെച്ചയാള്‍ ഇതില്‍ മെസ്സിയുടെ ജനിതക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അതു വെച്ച് മെസ്സിയെപ്പോലെ ഒരു കളിക്കാരനെ ക്ലോണ്‍ ചെയ്ത് ഉണ്ടാക്കാന്‍ സാധിക്കുമെന്നും അവകാശപ്പെടുന്നു.

എഫ്.സി ബാഴ്‌സലോണയില്‍ നിന്ന് പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്കായിരുന്നു മെസ്സിയുടെ ചുവടു മാറ്റം. ഇത് ആരാധകരെയാകെ നിരാശയിലാക്കിയിരുന്നു. പതിമൂന്ന് വര്‍ഷം മുമ്പ് തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ എഫ്.സിയിലെത്തിയ മെസ്സി ഇതുവരെ മറ്റൊരു ക്ലബ്ബിനും വേണ്ടി കളിച്ചിട്ടില്ല. കൊറോണ പശ്ചാത്തലത്തില്‍ കനത്ത പ്രതിസന്ധിയാണ് ക്ലബ്ബുകള്‍ നേരിടുന്നത്. ഇത് എഫ്.സിയേയും ബാധിച്ചിരുന്നു. ഇതു മൂലം താരങ്ങളുടെ പ്രതിഫലം കുറക്കാനും താരങ്ങളെ കൈമാറ്റം ചെയ്യാനും ക്ലബ്ബ് തീരുമാനിച്ചിരുന്നു. പക്ഷേ ഈ നീക്കങ്ങള്‍ വിജയം കണ്ടില്ല.

മെസ്സിക്ക് എഫ്.സി ക്ലബ്ബിന്റെ കൂടെ തന്നെ തുടരാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ലാ ലിഗ നിയമങ്ങളാണ് വിനയായതെന്ന് ക്ലബ്ബ് പ്രസിഡന്റ് യോണ്‍ ലപോര്‍ട്ട പ്രതികരിച്ചു.