നാസി അടയാളം ദേഹത്തുവരച്ച് വിദ്യാർത്ഥികൾ ;
നടപടിയെടുക്കണമെന്ന് മാതാപിതാക്കളും വിദ്യാര്‍ത്ഥികളും

International News

കാലിഫോര്‍ണിയ : കാലിഫോർണ്ണിയയിലെ ഒരു സ്കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുകയാണ് സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. കുട്ടികൾ നഗ്നമായ ശരീരഭാഗങ്ങളില്‍ നാസി അടയാളമായ സ്വസ്തിക വരച്ച് ചേർത്ത് നടക്കുകയാണ് . വീറ്റ്‌ലാൻഡ് യൂണിയൻ ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് . വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ വംശീയതയ്‌ക്കെതിരെ പോരാടുന്നതിന് ജില്ല നടപടികൾ സ്വീകരിച്ചു ‘അക്കാദമിക് മികവും ഉത്തരവാദിത്തമുള്ള പൗരന്മാരേയും വളര്‍ത്തുന്ന സുരക്ഷിതമായ പഠന അന്തരീക്ഷം നൽകുന്നതിന് നേതാക്കൾ പ്രതിജ്ഞാബദ്ധരാണെന്ന്’ ന്യൂമാൻ അവകാശപ്പെടുന്നു. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുമെന്നും ഇത്തരം ഒരു പെരുമാറ്റം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായതെന്നും , ഇത് വെക്തമായി പരിശോധിച്ചു നടപടിയെടുക്കുമെന്നും അവർ പറഞ്ഞു .