വെളുത്ത മഴവില്ല് ; യു കെ യിൽ അപൂർവ കാലാവസ്ഥ പ്രതിഭാസം

International News

യു കെ : യുകെയുടെ ചില ഭാഗങ്ങളിൽ ‘ഫോഗ്ബോ’ എന്നറിയപ്പെടുന്ന ഒരു അപൂർവ കാലാവസ്ഥാ പ്രതിഭാസം കണ്ടത് ആളുകളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. ‘വെളുത്ത മഴവില്ല്’ എന്ന് അറിയപ്പെടുന്ന ഈ അത്ഭുതകരമായ സംഭവം നോർഫോക്ക്, സഫോൾക്ക്, എസെക്സ് എന്നിവയുടെ ഭാഗങ്ങളിൽ നിന്നാണ് ശനിയാഴ്ച ഈ ദൃശ്യം കാണാൻ കഴിഞ്ഞത് .അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന്‌ പ്രകീർണ്ണനം സംഭവിക്കുന്നതുമൂലമാണ് സാധാരണ മഴവില്ല് രൂപപ്പെടുന്നത്. എന്നാല്‍, മഴത്തുള്ളികളേക്കാൾ മൂടൽമഞ്ഞിലും മേഘങ്ങളിലുമുള്ള ജലകണങ്ങളാണ് ഫോഗ്‌ബോയുടെ രൂപീകരണത്തിന് കാരണമാകുന്നത്. നിരവധിപ്പേരാണ് അപൂര്‍വമായ ഈ പ്രതിഭാസത്തിന്‍റെ ചിത്രങ്ങള്‍ പകർത്തിയത് .