ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാവുന്നു

Entertainment India News

മുംബൈ : ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു. അടുത്ത വർഷമാകും ഇരുവരുടേയും വിവാഹം. ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. മുംബൈയിലും ഡൽഹിയിലുമാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്