ജ്വല്ലറിയിൽ മോഷണ ശ്രമം: യുവാവ് പിടിയിൽ

Keralam News

മലപ്പുറം: നിലമ്പൂരിൽ ജ്വല്ലറിയിൽ മോഷണത്തിന് ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പോത്തുകല്ല് കവളപ്പാറ ഇളമുടിയിൽ ഇരുപത്തഞ്ചുകാരനായ പ്രവീണിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ട്രഷറി ബിൽഡിങ്ങിനു താഴെ നിലയിലുള്ള ജ്വല്ലറിയിലാണ് പ്രതി മോഷണ ശ്രമം നടത്തിയത്.

പൂട്ട് പൊളിക്കുന്നതിന്റെ ശബ്ദം കേട്ട് ട്രഷറിയിൽ സെക്യൂരിറ്റിമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിയുടെ കയ്യിൽ നിന്നും ഒരു സ്കൂൾ ബാഗ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആ സ്കൂൾ ബാഗിൽ മാക്സി, ചുറ്റിക, മങ്കി തൊപ്പി, ഇരുമ്പു ദണ്ഡ്, ഉളി തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്.

പ്രതിയുടെ ഭാര്യയും കുട്ടിയും ആലപ്പുഴയിലെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയുടെ അടുത്തേക്ക് പോകുമ്പോൾ സ്വർണമാലയുമായി പോകണമെന്നായിരുന്നു പ്രതിയുടെ ഉദ്ദേശം. അതിനു വേണ്ടിയായിരുന്നു മോഷണ ശ്രമം നടത്തിയത് എന്നാണു പ്രതി പോലീസിന് കൊടുത്ത മൊഴി. മറ്റൊരു മോഷണ ശ്രമം നടത്തിയതിയതിൽ കഴിഞ്ഞ 20 നു ഇയാളെ പോലീസ് പിടികൂടിയിരുന്നു.