ഹയർസെക്കണ്ടറി പരീക്ഷകൾ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Education Keralam News

ദില്ലി: സംസ്ഥാനത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓഫ്‌ലൈൻ ആയി നടത്താനിരുന്ന പരീക്ഷകൾ സുപ്രീംകോടതി ഒരാഴ്ച കാലത്തേക്ക് സ്റ്റേ ചെയ്തു. കാലാവധി നൽകിയ ഒരാഴ്ചക്കകം പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശങ്ങൾ അറിയിക്കാമെന്ന് കേരളാ സർക്കാർ സുപ്രീംകോടതിയോട് പറഞ്ഞു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചിരുന്നത്.

ഇന്ത്യയിലെ ആകെയുള്ള കോവിഡ് രോഗികളിൽ അമ്പതു ശതമാനത്തിലുമധികം ഉള്ളത് കേരളത്തിലാണെന്നും, ഇവിടെ പതിനഞ്ച് ശതമാനത്തിനും മുകളിൽ ടിപിആർ നിരക്കുണ്ടെന്നും കാണിച്ച് അഭിഭാഷകനായ റസൂൽ ഷാ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. പരീക്ഷ എഴുതുവാനുള്ള വിദ്യാർത്ഥികളാരും വാക്സിൻ എടുക്കാത്തവരാണെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. ഓൺലൈനായി മോഡൽ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് നടത്തുന്നുണ്ടെന്നും വീണ്ടുമൊരു പരീക്ഷ നടത്തേണ്ട ആവശ്യം ഇല്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.