കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

News

തിരൂർക്കാട്: ചവറോഡിനും അരിപ്ര കാവും പടിക്കും ഇടയിൽ കെ. എസ്. ആർ. ടി. സി ബസ്സ് ബൈക്കിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു. കോഡൂർ ചെമ്മങ്കടവ് കിളിയമണ്ണിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ മക്കരപറമ്പ കൊളപ്പറമ്പിൽ താമസികുന്ന അബ്ദുൽ ഗഫൂർ (49) ആണ് മരിച്ചത് . തിങ്കൾ രാവിലെ ഒൻപതേകാലോടെയണ് അപകടം നടന്നത്. ത്യശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് അതേദിശയിൽ പോകുന്ന ബൈക്കിൽ തട്ടി. റോഡിൽ മറിഞ്ഞു വീണ ബൈക്ക് യാത്രികനു മേൽ അതേ ബസ്സ് കയറി. ബൈക്ക് യാത്രികൻ്റെ ഹെൽമെറ്റ് തകർന്ന നിലയിലാണ്. പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്നത് ആളൊഴിഞ്ഞ പ്രദേശമായതിനാൽ തിരൂർക്കാട് അങ്ങാടിയിൽ നിന്നും ആളുകൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.മക്കരപറമ്പ കൊഴിഞ്ഞിൽ എം എം .എൽ .പി .സ്കൂൾ അധ്യാപിക നജീബ ആലുങ്ങൽ ആണ് ഭാര്യ. മക്കൾ: ഷദ ഫാത്തിമ, നിദ ഫാത്തിമ, മുഹമ്മദ് ദാനിഷ് .