സൗദിയിൽ മലപ്പുറത്തെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് വയസ്സുള്ള കുഞ്ഞടക്കം രണ്ടു പേർ മരിച്ചു

News

മലപ്പുറം: സൗദിയിൽ റിയാദിനടുത്ത് അൽ ഖാസിറയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് വയസുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
മലപ്പുറം ജില്ലയിലെ ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ലാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ ഷെസ (3),മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഫ്തിനത്ത് (32) എന്നിവരാണ് മരിച്ചത്. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടമുണ്ടായത്