വിദ്യാർത്ഥിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനശ്രമം: കായികാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

Crime Keralam News

തിരുവനന്തപുരം: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം. സംഭവത്തിൽ കായികാധ്യാപകനായ ചന്ദ്രദേവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിലെ അധ്യാപകനാണ് ചന്ദ്രദേവ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സർട്ടിഫിക്കറ്റ് തരാമെന്നു പറഞ്ഞു ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയാണ് പീഡന ശ്രമം നടത്തിയത്.

തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നെയ്യാർ ഡാം പിലിസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ആറ്റിങ്ങലിൽ വെച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. ഇയ്യാക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. പാങ്ങോട് പോലീസും മറ്റൊരു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കേസെടുത്തിരുന്നു.