ആയിരം ഇതളുകളുമായി സഹസ്രദള പത്മം പാലക്കാട് വിരിഞ്ഞു

Local News

പാലക്കാട്: പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിൽ അപൂര്‍വമായി മാത്രമുണ്ടാകുന്ന സഹസ്രദള പത്മം വിരിഞ്ഞു. കോവിഡ് സാഹചര്യത്തിൽ നേരിട്ട് കാണാനാകാത്തതിനാൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ആയിരം ഇതളുകളുള്ള ഈ താമര.

ഈ ചെടിയുടെ തണ്ട് വേണമെന്നാവശ്യപ്പെട്ട് കൊണ്ട് നിരവധി പേരാണ് വിളിക്കുന്നത്. ഉത്തരാഖണ്ഡിലുണ്ടായിരുന്ന ഈ താമരച്ചെടി മലപ്പുറം നിന്നുള്ള ഒരാൾ വഴിയാണ് പിരായിരിയിലെത്തിയത്. ഉത്തരാഖണ്ഡിൽ നിന്നും തികച്ചും വ്യത്യസ്‍തമായ കാലാവസ്ഥയാണ് കേരളത്തിൽ എന്നതിനാൽ ഇവിടെ സഹസ്രദള പത്മം വിരിയുകയെന്നത് വളരെ അപൂർവമാണ്.

പൂവിടുകയില്ലെന്ന് പറഞ്ഞാണ് ചെടിയുടെ തണ്ടു ലഭിച്ചതെന്നും എന്നാൽ രണ്ടു മാസം നന്നായി നോക്കി വളർത്തിയപ്പോൾ പൂവിട്ടെന്നാണ് ചെടി നട്ട അഞ്ജലി പറഞ്ഞത്. പൂന്തോട്ടത്തിലെ ഗുപ്പികൾക്കും മറ്റു ജലസസ്യങ്ങൾക്കുമിടയിൽ താരമായി നിൽക്കുന്ന താമരയുടെ ചിത്രങ്ങൾ കാണാത്തവരിലേക്ക് കൂടെ എത്തിക്കുകയാണ് വീട്ടുക്കാർ.