രാഷ്ട്രീയത്തിലേക്കില്ല; രജനികാന്ത്

News Politics

രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചു തമിഴ് സൂപ്പർ താരം രജനികാന്ത്. താരത്തിന്റെ രജനി മക്കൾ മൻട്രം എന്ന സംഘടന രാഷ്രീയപരമായി പ്രവർത്തിക്കില്ലയെന്നും, ആരാധന സംഘടന മാത്രമായിരിക്കും അതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ചുറ്റുപാടിൽ വിചാരിച്ച പോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്നും, അതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ ഉദ്ദേശിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഭാഗമായി തുടങ്ങിയ പോ​ഷ​ക​സം​ഘ​ട​ന​ക​ളും പിരിച്ചുവിട്ടിട്ടുണ്ട്.

​ആരോഗ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച യുഎസിൽ നിന്ന് മടങ്ങിയെത്തിയ രജനീകാന്ത് ഇന്ന് രാവിലെ ചെന്നൈയിലെ രാഘവേന്ദ്ര വിവാഹ ഹാളിൽ രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരെയും മറ്റ് ഭാരവാഹികളെയും കണ്ടിരുന്നു. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യു​ടെ യോ​ഗ​ത്തി​ലാ​ണ് ര​ജ​നി ത​ന്റെ തീ​രു​മാ​നം അറിയിച്ചത്.