അയൽവാസികളും ബന്ധുക്കളുമായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി

Crime Local News

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്‌ നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ബന്ധുക്കളും അയൽവാസികളുമായ മൂന്ന് കുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിന് പരാതി കൈമാറി. വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.