ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ്​ നല്‍കുന്നതിന്​ വിലക്ക്

Health India News

മുംബൈ: ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ്​ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന്​ വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ. ന്യൂസ്​പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന്​ ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി.

വട പാവ്​, പോഹ, മധുരപലഹാരങ്ങള്‍, ഭേല്‍ മുതലായവ ചൂടോടെത്തന്നെ ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞാണ്​ സാധാരണയായി മഹാരാഷ്ട്രയില്‍ നല്‍കുന്നത്​. ഇങ്ങനെ നല്‍കുന്നത്​ ആരോഗ്യപ്രശ്​നങ്ങള്‍ക്ക്​ കാരണമാകുമെന്ന്​ ഫുഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു.

ഉത്തരവ്​ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്​ അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട്​ കര്‍ശന നിര്‍ദേശം ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍ ​പുറപ്പെടുവിച്ചിട്ടുണ്ട്.