കുറുക്കന്മൂലയില്‍ കടുവക്ക് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തുന്നു

Local News

കല്‍പ്പറ്റ: വയനാട് കുറുക്കന്മൂലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവക്ക് വേണ്ടിയുള്ള തെരച്ചില്‍ വനം വകുപ്പ് അവസാനിപ്പിക്കുന്നു. സി.സി.എഫ് ഡി.കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളില്‍ കടുവയുടെ സാന്നിധ്യമില്ലാത്തതിനാൽ ഉള്‍വനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചുവരില്ലെന്ന നിഗമനത്തിലാണ് നടപടി സ്വീകരിക്കുന്നത്.

കടുവയെ പിടി കൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റുമെങ്കിലും 70 കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. കടുവയുടെ കഴുത്തില്‍ മുറിവുളളതിനാല്‍ ചികിത്സ നല്‍കുന്നതിന് നിരീക്ഷണം തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.