മീന്‍ വില്‍പ്പനക്കാരിയെന്നും പോത്തെന്നുമൊക്കെ കളിയാക്കിയവര്‍ ഇന്ന് അഞ്ജനക്ക് കയ്യടിക്കുകയാണ്: അഭിന്ദനവുമായി സുരേഷ്‌ഗോപി

Keralam News

മീന്‍ വില്‍പ്പനക്കാരിയെന്നും പോത്തെന്നുമൊക്കെ കളിയാക്കിയവര്‍ ഇന്ന് അഞ്ജനക്ക് കയ്യടിക്കുകയാണ്. മീന്‍ വിറ്റും പോത്ത് വളര്‍ത്തിയും ഉപജീവനം കണ്ടെത്തുന്ന ഈ 22കാരി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ശ്രദ്ധേയമായത്. ഇതിനു പിന്നാലെ അഞ്ജനക്ക് അഭിന്ദനവുമായി ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ പ്രതിസന്ധി മറികടക്കാന്‍ മീന്‍ വിറ്റും പോത്തിനെ വളര്‍ത്തിയും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും അഞ്ജന സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുകയായിരുന്നു.

ഇതോടെ വാര്‍ത്തയറിഞ്ഞ സുരേഷ് ഗോപി വീട്ടിലെത്തി അഭിന്ദക്കുകയായിരുന്നു. ഇന്നലെ രാത്രയാണ് സുരേഷ് ഗോപ് അഞ്ജനയുടെ വീട്ടില്‍ എത്തിയത്. അപ്പു എന്നു പേരിട്ടിരിക്കുന്ന അഞ്ജനയുടെ പോത്തിന് ഒരു ചാക്ക് കാലിത്തീറ്റക്കുള്ള പണവും സുരേഷ്‌ഗോപി നല്‍കി. അഞ്ച് കിലോ ചെമ്മീനും വാങ്ങിയാണ് അദ്ദേഹം പോയത്.

കോവിഡിന്റെ വ്യാപനവും ലോക്ഡൗണുമാണ് അഞ്ജനയെ ഈ ജോലികളിലേക്ക് നയിച്ചത്. പത്തുവര്‍ഷമായി അഛ്ചന്‍ സുഖമില്ലാതെ കിടപ്പിലാണ്. അമ്മ കൂലി പണിക്ക് പോകുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും ജീവിതം മുന്നോട്ട് പോകില്ല എന്ന തിരിച്ചറിവാണ് അഞ്ജനയെ ഈ ജോലികളിലേക്ക് നയിച്ചത്. ഏത് ജോലിയും ചെയ്യാന്‍ തയ്യാറാണെന്നും അതിലൊരു മടിയില്ലെന്നും അഞ്ജന പറയുന്നു. ട്യൂഷന്‍ എടുക്കുന്ന കുട്ടികളുടെ വീടുകളില്‍ മീന്‍ വില്‍ക്കാന്‍ പോകാറുണ്ട് എന്നാല്‍ അതിനൊരു മടിയും തോന്നിയിട്ടില്ലെന്നും അന്തസ്സേയുള്ളൂവെന്നും അഞ്ജന വ്യക്തമാക്കുന്നു.

നാഗ്പൂര്‍ സര്‍വകലാശാലയില്‍ കായികാധ്യാപക ബിരുധാനന്തര ബിരുതം നടത്തുകയാണ് അഞ്ജന. അമ്പലപ്പുഴ ഗവ.കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷമാണ്. കായികാധ്യാപക കോഴ്‌സിലേക്ക് തിരിഞ്ഞത്. നാടന്‍പാട്ടുകാരി കൂടിയായ അഞ്ജവ വരുമാനം കണ്ടെത്തിയിരുന്നത് സ്റ്റേജ് ഷോയിലൂടെ ആയിരുന്നു.