നോക്കുക്കൂലി സമ്പ്രദായം കേരളത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നുവെന്ന് ഹൈക്കോടതി

Keralam News

കൊച്ചി: കേരളത്തിലെ ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങിക്കുന്ന രീതി ഇല്ലാതാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കുന്നതാണ് ഈ സമ്പ്രദായമെന്നും കേരളത്തെ കുറിച്ച് ആവശ്യമില്ലാത്ത ധാരണകള്‍ പ്രചരിക്കാൻ അത് കാരണമാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിശദമാക്കി.

നോക്കുകൂലി വാങ്ങുന്നതിനെതിരെ പോലീസ് സംരകഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പ്രസ്താവന. ചുമട്ടു തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും നിയമമനുസരിച്ചുള്ള വഴികളിലൂടെ സംരക്ഷിക്കണമെന്നും അതിനാവശ്യമായ നിയമവ്യവസ്ഥ ഇന്ത്യയിലുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യമായി വരുന്ന ഹർജിയുടെ എണ്ണം കേരളത്തിൽ കൂടുന്നുണ്ടെന്നും ഹൈക്കോടതി പരാമർശിച്ചു.