കൊട്ടാരക്കരയിൽ പത്തനാപുരം എംഎൽഎയുടെ ഓഫീസ്; ഗണേഷ് കുമാറിനെതിരെ സിപിഎമ്മിൽ അതൃപ്തി

Keralam News Politics

കൊട്ടാരക്കര: പത്തനാപുരത്തുള്ള എംഎല്‍എ ഓഫീസ് കൂടാതെ കൊട്ടാരക്കര മണ്ഡലത്തിലും ഓഫിസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍. കേരളത്തിലെ ധനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ സ്വന്തം പാർട്ടിയുടെ ഘടകകക്ഷി എംഎല്‍എയായ ഗണേഷ് കുമാർ ഓഫിസ് തുറന്നതിൽ സിപിഎം നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ട്. അച്ഛനായ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം ഇല്ലാതാക്കാനാണ് ഇവിടെ ഓഫീസ് തുടങ്ങിയതെന്നാണ് വിഷയത്തിൽ ഗണേഷിന്റെ വിശദീകരണം.

കൊട്ടാരക്കരയിലുള്ള കേരള കോണ്‍ഗ്രസ് ബിയുടെ ഓഫീസിനു അടുത്തായിട്ടാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്. പുതിയ ഓഫിസിൽ വെച്ച് ഗണേഷ് കുമാർ നടത്തുവാൻ ഉദ്ദേശിക്കുന്ന ഓപ്പറേഷനു പിറകിൽ രാഷ്ട്രീയ താല്പര്യമുണ്ടോയെന്നാണ് സിപിഎം അടക്കമുള്ള ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാക്കളുടെ സംശയം. ധനമന്ത്രിയായ കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തിൽ എംഎല്‍എ ഓഫീസ് തുറന്നതിൽ വിയോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കേണ്ടെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്. ഈ വർഷത്തെ നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്നും പിന്മാറി ഗണേഷ് കുമാർ കൊട്ടാരക്കരയില്‍ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.