തിരികെ മടങ്ങാൻ കഴിയാതെ നാട്ടിൽ കുടുങ്ങി പ്രവാസികൾ

Breaking News

കോവിഡ് പ്രതിസന്ധി കാരണം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം പതിനഞ്ചുലക്ഷം കടന്നു. നോർക്ക റൂട്സിന്റെ കണക്കു പ്രകാരം കുറച്ചുപേർക്ക് മാത്രമേ തിരികെ മടങ്ങാൻ സാധിച്ചിട്ടുള്ളൂ.

ഗൾഫ് രാജ്യങ്ങൾ മടങ്ങിവരവിന് ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും പ്രവാസികൾക്ക് കുരുക്കുകൾ ഏറെയാണ്.കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവർക്ക് മാത്രെമേ മടങ്ങാനാവൂ എന്ന നിബന്ധനയും,യാത്രക്ക് മുൻപ് ആർ.ടി.പി.സി.ആർ പരിശോധന നടത്തേണ്ടതും പ്രവാസികൾക്ക് വെല്ലുവിളിയാണ്.എന്നാൽ യാത്രക്ക് നാലുമണിക്കൂർ മുൻപ് നടത്തേണ്ട ആർ.ടി.പി.സി.ആർ പരിശോധന മൂന്നുമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ ഹാജരായാൽ മതിയെന്ന നിബന്ധനയുള്ളപ്പോൾ ആർ.ടി.പി.സി.ആർ പരിശോധന പ്രായോഗികമല്ല.മാത്രമല്ല കേരളത്തിലെ ഒരു വിമാനത്താവളത്തിലും ആർ.ടി.പി.സി.ആർ പരിശോധനക്കുള്ള സംവിധാനവും നിലവിലില്ല.


വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ മിക്ക പ്രവാസികളുടെയും വിസയുടെ കാലാവധിയും മറ്റും തീർന്ന അവസ്ഥയാണ്.ഇവരുടെ തിരുച്ചുപോക്കും സംബന്ധിച്ചും അനിശിതത്വം നിലനിൽക്കുകയാണ്. യു.എ.ഇ യിൽ നിന്നെത്തിയവരാണ് ഏറ്റവും കൂടുതൽ പേര് മടങ്ങിയത്.
മലപ്പുറത്ത് നിന്നുള്ളവർക്കാണ് കൂടുതൽ തൊഴിൽ നഷ്ട്ടപെട്ടിട്ടുള്ളത് .ഇതിൽ കൂടുതൽ പേരും വിസയുടെ കാലാവധി മൂലം തൊഴിൽ നഷ്ട്ടപെട്ടവരാണ്.