പ്രളയബാധിതർക്കുള്ള സഹായധന വിതരണത്തിൽ തട്ടിപ്പ്; കോഴിക്കോട് താലൂക്കിൽ നഷ്ടപെട്ടത് 53 ലക്ഷം

Crime Local News

കോഴിക്കോട്: 2018-ലുണ്ടായ പ്രളയത്തിലെ ദുരിതബാധിതർക്ക് കൊടുക്കുന്ന സഹായധനം വിതരണത്തിൽ വലിയ തട്ടിപ്പു നടന്നതായി റിപ്പോർട്ട്. ഇതേ കുറിച്ച് അന്വേഷിച്ച് സീനിയർ ഫിനാൻസ് നൽകിയ റിപ്പോർട്ടിലാണ് ഗുരുതരമായ അനാസ്ഥ നടന്നതായി പറയുന്നത്. ഇനിയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി റിപ്പോർട്ട് കോഴിക്കോട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.

പ്രളയ ബാധിതർക്ക് അടിയന്തര ധനസഹായമായി കൊടുക്കേണ്ട പതിനായിരം രൂപയിലാണ് വലിയ വീഴ്ച സംഭവിച്ചത്. ഒൻപത് തവണ ഒരു അക്കൗണ്ടിലേക്ക് പണം ഇട്ടിട്ടുണ്ട്. ഇതോടൊപ്പം ചില് അക്കൗണ്ടുകളിലേക്ക് ന്നിൽ കൂടുതൽ തവണയും പതിനായിരം വീതം അയച്ചിട്ടുണ്ട്. ഇത്തരത്തിൽ മാത്രം 53 ലക്ഷമാണ് സഹായധനത്തിനായി നീക്കിവെച്ച തുകയിൽ നിന്നും നഷ്ടപെട്ടിട്ടുള്ളത്. ഇത് വീണ്ടെടുക്കാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 1 കോടി 17 ലക്ഷം രൂപം അടിയന്തരമായി വിതരണം ചെയ്യാനായി എക്സ്പെൻഡീച്ചർ ആയിട്ടും സസ്പെൻസ് അക്കൗണ്ടിലാണ് ഈ പണം ഇപ്പോഴുമുള്ളത്. ഇത്തരത്തിലുള്ള വലിയ അനാസ്ഥകളാണ് കോഴിക്കോട് താലൂക്കിലെ ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ഇരുപത്തിനായിരത്തിലും അധികം ആളുകളായിരുന്നു 2018-ലെ പ്രളയത്തിലെ അടിയന്തിര ധനസഹായത്തിന് അര്ഹരായിരുന്നത്. ഇതിൽ 22 കോടി 35 ലക്ഷം രൂപയാണ് ഇതുവരെ വിതരണത്തെ ചെയ്തിരിക്കുന്നത്. ഇതിനുമുൻപ് പ്രളയ ബാധിതർക്കുള്ള ധനസഹായം കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് ഇട്ടതായി കണ്ടെത്തിയിരുന്നു. 97600 രൂപ ഇത്തരത്തിൽ വെട്ടിച്ച ഉമാകാന്തൻ ഇപ്പോഴും സസ്പെൻഷനിലാണ്.