പഞ്ചായത്ത് കുളത്തില്‍ വീണ ഐ ഫോണ്‍ മുങ്ങിയെടുത്ത് നല്‍കി അഗ്‌നിശമനസേന

Breaking Keralam Local News

മലപ്പുറം: പഞ്ചായത്ത് കുളത്തില്‍ വീണ ഐഫോണ്‍ മുങ്ങിയെടുത്ത് അഗ്‌നിശമനസേന. മലപ്പുറം പൂക്കോട്ടൂരിലാണ് സംഭവം. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 14ലെ സാഹിര്‍ ഹുസൈന്റെ മകന്‍ ഫിനാന്‍ റിബദിന്റെ ഐ ഫോണ്‍ ആണ് അബദ്ധവശാല്‍കുളത്തില്‍ വീണത്.
ഏകദേശം 40 അടി നീളവും പത്തടി വീതിയും എട്ട ടിയോളം ആഴവുമുള്ള പഞ്ചായത്ത് കുളത്തില്‍ നിന്നാണ് ഐഫോണ്‍ മുങ്ങിയെടുത്തത്. മലപ്പുറം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ . ബി വിജയ് കുമാറിന്റെ നേതൃത്വത്തില്‍ എഫ് ആര്‍ ഒ മാരായ കെ എം മുജീബ്, മുഹമ്മദ് ഫാരിസ്, കെ റ്റി സാലിഹ്, മുഹമ്മദ് ഷാഫി എന്നിവരാണ് സ്‌കൂബ ഉപകരണങ്ങളുമായി വൈകുന്നേരം അഞ്ചുമണിയോടെ കുളത്തിനു സമീപം എത്തിയത്.
എഫ് ആര്‍ ഒ കെ എം മുജീബ്, മുഹമ്മദ് ഫാരിസ് എന്നിവര്‍ സ്‌ക്യൂബ അണിഞ്ഞ് ഏകദേശം പതിനഞ്ച് മിനിറ്റ് കൊണ്ട് ഉദ്ദേശം 40,000 രൂപ വിലയുള്ള ഐഫോണ്‍ മുങ്ങിയെടുത്തു.