രഞ്ജിനി ഹരിദാസിനെതിരെ പരാതിയുമായി നഗരസഭാ അധ്യക്ഷ

Keralam News

എറണാകുളം: അവതാരക രഞ്ജിനി ഹരിദാസിനെതിരെ അപകീർത്തി പെടുത്താൻ ശ്രമമെന്ന പരാതിയുമായി നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തതാണ് ശ്രമിച്ചെന്നാണ് പരാതി. അതിനോടൊപ്പം തന്നെ നടനായ അക്ഷയ് രാധാകൃഷ്ണനെതിരെയും പരാതി കൊടുത്തിട്ടുണ്ട്. ഈയിടയ്ക്കുണ്ടായ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവം ഉണ്ടായിരുന്നു. അതിൽ പ്രതിഷേധിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് നഗരസഭാ അധ്യക്ഷ പരാതിയുമായി എത്തിയിരിക്കുന്നത്.

തൃക്കാക്കര നഗരസഭയ്ക്ക് മുമ്പിൽ മൃഗസ്നേഹികൾ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയായിരുന്നു. വളരെ മോശമായ ഭാഷയിലാണ് തന്റെ ഫോട്ടോ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതെന്നും അതിൽ വരുന്ന കമന്റുകൾ അസഹനീയമാണെന്നും അധ്യക്ഷയുടെ പരാതിയിൽ പറയുന്നു. തൃക്കാക്കര എസ്‌പിക്കാണ് ഇവർ പരാതി നൽകിയത്.

പരാതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടും നൽകിയിരുന്നു. അനാവശ്യമായി തന്നെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുകയാണെന്നും അധ്യക്ഷ പറഞ്ഞു. 30 നായകളുടെ ജഡമാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃക്കാക്കര നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജി കുമാറിനെ ഇൻഫോ പാർക്ക് പോലീസ് പ്രതി ചേർത്ത്.