പത്ത് മണിക്കൂർ കൊണ്ട് ഖുർആൻ മന:പ്പാഠം ഓതി കേൾപ്പിച്ച് പതിനാലുകാരൻ

Local News Religion

വളാഞ്ചേരി:വിശുദ്ധ റമദാനിൽ
പത്ത് മണിക്കൂർ കൊണ്ട് ഖുർആൻ മുഴുവനും മന:പ്പാഠം ഓതി കേൾപ്പിച്ചു കൊണ്ട് അൽ ഹാഫിള് മുഹമ്മദ് ശഹീം ശ്രദ്ധേയനായി.എടയൂർ മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയാണ് ശഹീം.
പതിനൊന്നാം വയസ്സിൽ ഈ സ്ഥാപനത്തിൽ സ്കൂൾ പഠനത്തോടൊപ്പം ഹിഫ്ള് പഠനം ആരംഭിച്ചു.
അൽഹാഫിള് സഅദുദ്ധീൻ റബ്ബാനി ഉസ്താദിൻ്റെ കീഴിലാണ് പരിശീലനംനേടിയത്.പട്ടാമ്പി പള്ളിപ്പുറം കുളമുക്ക് ചെട്ടിയാർ തൊടിയിൽ അബുദുൽ നാസർ ഫാത്തിമ ശഫീഖ എന്നിവരുടെ മകനാണ് ശഹീം.