ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ആത്മീയ സംഗമം നടത്തി

മലപ്പുറം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍.ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പ്രതിരോധ സമരമായിരുന്നു ബദ്‌റെന്നും പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്‌ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ടെന്നും യുദ്ധത്തടവുകാരോട് പ്രവാചകര്‍ കാണിച്ച മാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ബദ്‌റെന്നും അദ്ദേഹം പറഞ്ഞു.ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി. ബദ്ര്‍ […]

Continue Reading

മത വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

മലപ്പുറം: കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് 5,7,10 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഫുൾ എ -പ്ലസ് നേടി വിജയിപ്പിച്ചത് എടക്കര റെയ്ഞ്ച് തുടുമുട്ടി ഹയാത്തുൽ ഇസ്‌ലാം മദ്രസയാണ്. തൊട്ടു പിറകിൽ നാദാപുരം റെയ്ഞ്ച് സബീലുൽ ഹിദായ മദ്രസയും തിരുന്നാവായ താഴത്തറ മദ്രസയും.ഏഴാം തരത്തിൽ 98 ഉം അഞ്ചാം തരത്തിൽ 97 ശതമാനവുമാണ് വിജയം.പരീക്ഷ ബോർഡ് ചെയർമാൻ എ. […]

Continue Reading

സമസ്തയുടെ വോട്ടുകള്‍ എല്‍.ഡി.എഫിനോ?. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കൊണ്ടോട്ടി: ലോക് സഭാ സ്ഥാനാര്‍ത്ഥി വി.വസീഫിന്റ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു. പര്യടനത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്ന് സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുതുവല്ലൂരിലെ വസതിയില്‍ ചെന്നാണ് വി. വസീഫ് തങ്ങളെ സന്ദര്‍ശിച്ചത്.

Continue Reading

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം – സമസ്ത

കോഴിക്കോട്: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ:നിസ്കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ:നിസ്കാരം. വോട്ടർമാർക്കും […]

Continue Reading

ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി മലപ്പുറം മഅദിൻ അക്കാദമി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്ത്വാര്‍ നൂറ് കണക്കിനാളുകള്‍ക്ക് ആശ്വാസമേകുന്നു. മലപ്പുറത്തെയും പരിസരങ്ങളിലേയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട വിഭവങ്ങള്‍ പ്രധാനമായും എത്തിക്കുന്നത്. നാടിന്റെ പല ഭാഗങ്ങളിലുള്ള സ്‌നേഹ ജനങ്ങളുടെ സഹായങ്ങളുമാകുമ്പോള്‍ തങ്ങള്‍ ഇത് വരെ ജീവിതത്തില്‍ കാണാത്ത അനേകം പേര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കുന്നു.യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം […]

Continue Reading

മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം:5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി […]

Continue Reading

രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരംസമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി.ഹയാത്തുല്‍ ഇസ്ലാം മദ്റസ കൊടിജല്‍, കൊണാജെ (ദക്ഷിണ കന്നഡ), ഹയാത്തുല്‍ ഇസ്ലാം മദ്റസ കദറ, മസ്കത്ത് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. […]

Continue Reading

സമസ്ത പൊതുപരീക്ഷ ഫെബ്രുവരി 17,18,19 തിയ്യതികളില്‍:, ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്‌റസ പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ മാസം 16,17 തിയ്യതികളില്‍ വിദേശങ്ങളിലും, 17,18,19 തിയ്യതികളില്‍ ഇന്ത്യയിലുമാണ് മദ്‌റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ നടക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10,762 മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി ജനറല്‍ സ്ട്രീമില്‍ 2,48,594 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സ്ട്രീമില്‍ 13,516 വിദ്യാര്‍ത്ഥികളും ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്‌കൂള്‍ കലണ്ടര്‍ […]

Continue Reading

മുജാഹിദ് സംസ്ഥാന സമ്മേളനം:ഖുർആൻ പഠന സീരീസിന്പ്രൗഢമായ തുടക്കം

കരിപ്പൂർ (വെളിച്ചം നഗർ) : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 15 മുതൽ 18 വരെ കരിപ്പൂർ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഖുർആൻ പഠന പരമ്പരക്ക് പ്രൗഢമായ തുടക്കം.സമ്മേളനത്തിന് കാതോർത്ത് ആവേശഭരിതരായ പ്രവർത്തകർ പല ഭാഗങ്ങളിൽ നിന്നായെത്തിയതോടെ പ്രഭാഷണ വേദിയും പരിസരവും ജനനിബിഢമായി.ഒട്ടേറെ സ്ത്രീകളും പരിപാടിക്കെത്തിയിരുന്നു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആനിൻ്റെ വിശ്വമാനവിക സന്ദേശം ഉൾകൊള്ളാനായാൽ […]

Continue Reading

മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം.മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി;കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം […]

Continue Reading