മലയോരത്തും ഗ്രാഗണ്‍ ഫ്രൂട്ട് വിളയിച്ച് മനോജ്

Entertainment Feature News

പഴവര്‍ഗങ്ങളിലെ താരമായ ഗ്രാഗണ്‍ ഫ്രൂട്ട് നമ്മുടെ ഈ കേരളത്തിലും വിളയും. കൊട്ടിയൂര്‍ വെങ്ങലോടി സ്വദേശി വെള്ളമാക്കല്‍ വി.ജെ മനോജാണ് ഈ സീസണില്‍ 50 കിലോയോളം ഗ്രാഗണ്‍ ഫ്രൂട്ട് ഉല്‍പാദിപ്പിച്ചത്. 25 കിലോയോളം വിറ്റു എന്നും മനോജ് പറയുന്നു. 250 മുതല്‍ 350 രൂപ വരെയാണ് കിലോക്ക് ലഭിക്കുന്ന വില.

പലോറ, അമേരിക്കല്‍ ബ്യൂട്ടി തുടങ്ങി അഞ്ച് വ്യത്യസ്ത ഇനങ്ങളാണ് മനോജിന്റഎ തോട്ടത്തില്‍ വിളയുന്നത്. ഗ്രാഗണ്‍ ഫ്രൂട്ട് ഒട്ടേറെ പോഷകമൂല്യങ്ങളുടെ കലവറയാണെന്നാണ് മനോജ് പറയുന്നത്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, കാത്സ്യം, സോഡിയം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് ഗ്രാഗണ്‍ ഫ്രൂട്ട്. പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ പ്രേമേഹ രോഗികള്‍ക്കും ഇത് കഴിക്കാം.

തൈകള്‍ക്ക് ആവശ്യക്കാര്‍ കൂടുതല്‍. 100 രൂപയാണ് തൈകള്‍ക്ക് ഈടാക്കുന്നത്. പഴങ്ങള്‍ ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ നിറങ്ങള്‍ ഉണ്ടാകും. ഇതില്‍ മഞ്ഞ നിറത്തിലുള്ള ഗ്രാഗണ്‍ ഫ്രൂട്ടിനാണ് മധുരം കൂടുതല്‍. പൂ വിരിഞ്ഞ് കായ് ഉണ്ടായാല്‍ പിന്നെ 30 ദിവസം കൊണ്ടാണ് ഇവ പഴുത്ത് പാകമാകുക. ജൈവ വളങ്ങള്‍ മാത്രമാണ് മനോജ് കൃഷിക്ക് ഉപയോഗിക്കുന്നത്. നിലവില്‍ വിയറ്റ്‌നാമില്‍ നിന്നും മറ്റുമായി ഇറക്കുമതി ചെയ്യുന്ന ഗ്രാഗണ്‍ ഫ്രൂട്ടുകളാണ് കേരളത്തിലെ പിപണിയിലുള്ളത്.