ടാങ്കർ ലോറി ഉടമകളുടെ സമരം തുടരുന്നു; ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും

Keralam News

എറണാംകുളം : സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം തുടർച്ചയായ രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ ഭാഗമായി ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകൾ നിർത്തി വച്ചതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങാനാണ് സാധ്യത.

എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ലോറി ഉടമകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബിപിസിഎൽ എച്ച്പിസിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.

13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് ലോറി ഉടമകൾ സമരം ആരംഭിച്ചത്. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.