വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില കൂട്ടി

India Keralam News

ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പുറകെ പാചക വാതക വിലയും വർധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇപ്പോൾ കൊച്ചിയിലെ പുതിയ വില 956 രൂപയായി. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായിട്ടുണ്ട്. ഈയടുത്ത് വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കൂട്ടിയത്.